അ​മേ​രി​ക്ക​യി​ല്‍ ഇന്ത്യന്‍ എംബസിക്ക്​ മുന്നിലെ ഗാന്ധി പ്രതിമ തകര്‍ത്തു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് പു​റ​ത്തു​ള്ള മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ര്‍​ത്ത നി​ല​യി​ല്‍. ആ​ഫ്രി​ക്ക​ന്‍-​അ​മേ​രി​ക്ക​ന്‍ വം​ശ​ജ​ന്‍ ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തു​ട​ര്‍​ന്നു അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത അ​ജ്ഞാ​ത​രാ​ണ് പ്ര​തി​മ ത​ക​ര്‍​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ യു​എ​സ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വെ​ള്ള​ക്കാ​ര​നാ​യ പോ​ലീ​സു​കാ​ര​ന്‍റെ ക്രൂ​ര​ത​യാ​ല്‍ കൊ​ല്ല​പ്പെ​ട്ട ക​റു​ത്ത​വം​ശ​ജ​നു നീ​തി ആ​വ​ശ്യ​പ്പെ​ട്ട് തു​ട​ര്‍​ച്ച​യാ​യ എ​ട്ടാം ദി​വ​സ​വും രാ​ജ്യ​ത്തു​ട​നീ​ളം ജ​നം തെ​രു​വി​ലി​റ​ങ്ങി. ക​ഴി​ഞ്ഞ ​ദി​വ​സം ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി, ന്യൂ​യോ​ര്‍​ക്ക്, ലോ​സ് ആ​ഞ്ച​ല​സ്, ഷി​ക്കാ​ഗോ തു​ട​ങ്ങി​യ​വ അ​ട​ക്കം 75-ല​ധി​കം ന​ഗ​ര​ങ്ങ​ളി​ല്‍ പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​യി.

40-ഓ​ളം ന​ഗ​ര​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ര്‍​ഫ്യൂ ജ​നം വ​ക​വ​ച്ചി​ല്ല. അ​ക്ര​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. ന്യൂ​യോ​ര്‍​ക്കി​ല്‍ വ​ന്‍​കി​ട ബ്രാ​ന്‍​ഡു​ക​ളു​ടെ ക​ട​ക​ള്‍ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടു.

error: Content is protected !!