കൊവിഡ്: ലോകത്ത് രോഗബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 68,43,840 ആയി ഉയര്‍ന്നു. മരണം നാല് ലക്ഷത്തിനോടടുക്കുന്നു. 3,98,071 പേര്‍ക്കാണ് ഇതു വരെ വൈറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആറായിരത്തോളം ആളുകള്‍ മരിക്കുകയും ഒരു ലക്ഷത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

3,98,141 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 68,44,705 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 33,35,399 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-19,65,708, ബ്ര​സീ​ല്‍-6,46,006, റ​ഷ്യ-4,49,834, സ്പെ​യി​ന്‍-2,88,058, ബ്രി​ട്ട​ന്‍-2,83,311, ഇ​ന്ത്യ-2,36,184, ഇ​റ്റ​ലി-2,34,531, ജ​ര്‍​മ​നി-1,85,414, പെ​റു-1,87,400, തു​ര്‍​ക്കി-1,68,340, ഇ​റാ​ന്‍-1,67,156, ഫ്രാ​ന്‍​സ്-1,53,055, ചി​ലി-1,22,499, മെ​ക്സി​ക്കോ- 1,10,026, കാ​ന​ഡ-94,335, സൗ​ദി അ​റേ​ബ്യ- 95,748, ചൈ​ന-83,030.

error: Content is protected !!