തമിഴ്‌നാട്ടിൽ സ്ഥിതി ഗുരുതരം ; രോഗംബാധിച്ചവരുടെ എണ്ണം ‌48000 കടന്നു

തമിഴ്‌നാട്ടിൽ 1,515 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 49 പേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ 48,019പേരാണ് തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച്‌ ചികിത്സയിൽ കഴിയുന്നത് . 528 പേരാണ് മരണത്തിന് കീഴടങ്ങിയത്.

20,706 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. ആകെ 26,782 പേര്‍ രോഗമുക്തി നേടി. ഇന്ന് മാത്രം 1438 പേര്‍ രോഗമുക്തരായെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇന്ന് പരിശോധിച്ച 19,019 സാമ്പിളുകളടക്കം 7,48,244 സാമ്പിളുകള്‍ സംസ്ഥാനത്ത് ആകെ പരിശോധിച്ചിട്ടുണ്ട്.

error: Content is protected !!