കൊ​ല്ല​ത്ത് ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കിയ നിലയില്‍: ദുരൂഹതയെന്ന് കുടുംബം

കൊ​ല്ലം: കൊ​ല്ല​ത്ത് ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ്രാ​ക്കു​ളം പ​ന​യ്ക്ക​ല്‍ മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റെ മ​ക​ള്‍ അ​മീ​ന​യാ​ണ് മ​രി​ച്ച​ത്. വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ദുരൂഹത ആരോപിച്ച്‌ അമ്മയും മുത്തച്ഛനും രംഗത്ത വന്നിട്ടുണ്ട്. വീടിനുള്ളിലാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു. കുട്ടിയുടെ പിതാവിന് കഞ്ചാവും മദ്യവും ഉപയോഗിക്കുന്നവരുമായി ബന്ധമുണ്ടെന്നും ഇവരില്‍ പലരും ഇവരുടെ വീട്ടിലെത്തി ലഹരി ഉപയോഗം നടത്താറുണ്ടായിരുന്നെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. പിതാവ് കഞ്ചാവ് ഉപയോഗിക്കുമായിരുന്നു എന്നും ഇവിടെ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നു എന്നും വിവരമുണ്ട്. ഇവരുടെ ചെറിയ വീട്ടില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പല സുഹൃത്തുക്കളും പതിവായി എത്തുമായിരുന്നു. ഇവര്‍ ഇവിടെ ഇരുന്ന് മദ്യവും കഞ്ചാവും ഉപയോഗിക്കുകയും ചെയ്തിരുന്നതായി കുടുംബം ആരോപിക്കുന്നുണ്ട്.

error: Content is protected !!