ശ​ബ​രി​മ​ല ക്ഷേ​ത്ര ഉ​ത്സ​വം മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​ബ​രി​മ​ല ക്ഷേ​ത്ര ഉ​ത്സ​വം മാ​റ്റി​വ​ച്ചു. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര​രും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​വാ​സു​വും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ ന​ട​ത്തി​യ ച​ര്‍‌​ച്ച​യി​ലാ​ണ് തീ​രു​മാ​നം. മാ​സ​പൂ​ജ​യും ഉ​ത്സ​വ​വും മാ​റ്റി​വ​ച്ച​താ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍‌ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ച​ട​ങ്ങു​ക​ള്‍‌ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

തീര്‍ത്ഥാടകരെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടില്‍ തന്ത്രി ഉറച്ചുനിന്നതോടെ ദര്‍ശനം വേണ്ടെന്നുവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

error: Content is protected !!