വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ നല്‍കുമെന്ന് രാഹുല്‍ ഗാന്ധി

മാനന്തവാടി: വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സാമഗ്രികള്‍ നല്‍കുമെന്ന് ഉറപ്പു നല്‍കി വയനാട് എംപി രാഹുല്‍ ഗാന്ധി.

ഇക്കാര്യം വ്യക്തമാക്കി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും കത്തയച്ചു. ആദിവാസികളായ വിദ്യാര്‍ഥികള്‍ക്ക് നൂതന ഉപകരണങ്ങള്‍ നല്‍കണമെന്നും എന്തെല്ലാം സാമഗ്രികള്‍ വേണമെന്ന് അറിയിക്കണമെന്നും പുതിയ പഠന രീതിക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും രാഹുല്‍ കത്തില്‍ അറിയിച്ചു.

അതേസമയം ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത രണ്ടര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ സംസ്ഥാനത്തുണ്ടെന്നാണ് വിലയിരുത്തലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

error: Content is protected !!