കഠിനംകുളം പീഡനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് മനോജാണ് അറസ്റ്റിലായത്. ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വം മദ്യം കുടിപ്പിച്ച യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അക്രമി സംഘത്തിന്റെ മുന്നില്‍ എത്തിച്ചത് മനോജാണെന്നാണ് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി ഒരു സംഘം ആളുകള്‍ വഴക്കുണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് യുവതിയെ ഇയാള്‍ വാഹനത്തിന് അടുത്ത് എത്തിയത്. കേസില്‍ ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്. ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്. യുവതിയെ വലിച്ചുകയറ്റി കൊണ്ടുപോയ ഓട്ടോയുടെ ഉടമയായ നൗഫലാണ് ഇനി പിടിയിലാകാനുളളത്.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയുടെ അഞ്ച് വയസുകാരനായ മകനെ മുഖ്യസാക്ഷിയാക്കാനാണ് പൊലീസ് ശ്രമം. പ്രതികള്‍ തന്നെയും അമ്മയെയും ഉപദ്രവിച്ചുവെന്നും അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്നുമാണ് മകന്‍ പൊലീസിന് നല്‍കിയ മൊഴി. യുവതി നല്‍കിയ മൊഴിയുമായി സാമ്യമുളളതാണ് കുട്ടിയുടെ മൊഴിയും. നിലവില്‍ യുവതിയും കുട്ടിയും സുരക്ഷിത കേന്ദ്രങ്ങളിലാണ്. ഭര്‍ത്താവിന്റെ ഒത്താശയോടെയാണ് സുഹൃത്തുക്കള്‍ ആക്രമിച്ചതെന്നും ഇതിനായി പണം നല്‍കുന്നത് കണ്ടുവെന്നും യുവതി മൊഴി നല്‍കി.

അതേസമയം, യുവതി കൂട്ട ബലാത്സംഗനിരയായെന്ന് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ വൈകിട്ട് യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേട്ടിന് മുന്നിലെത്തിച്ച്‌ രേഖപ്പെടുത്തിയിരുന്നു. യുവതിയെ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലേക്കു മാറ്റി. യുവതിയുടെ ഭര്‍ത്താവ്, സുഹൃത്തുക്കളായ രാജന്‍, മന്‍സൂര്‍, അക്ബര്‍, അര്‍ഷാദ് എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക.

സ്ത്രീയുടെ മൊഴിയുമായി കുട്ടിയുടെ മൊഴിക്ക് സാമ്യം ഉണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ തന്നെയും അമ്മയെയും മര്‍ദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണായകമാകും എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. കേസിലെ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. യുവതിയെ വലിച്ചു കയറ്റി കൊണ്ടു പോയ ഓട്ടോയുടെ ഉടമ നൗഫലിനെയാണ് പിടികൂടാനുളളത്. ഇയാള്‍ക്കുളള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

error: Content is protected !!