സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി എയിംസില്‍ നഴ്സുമാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനിടെ ജോലി സമയത്തില്‍ കുറവു വരുത്തുക, സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ നഴ്‌സുമാരുടെ പ്രതിഷേധം. എയിംസ് നഴ്‌സസ് യൂണിയന്‍റെ  നേതൃത്വത്തിലാണ് പ്രതിഷേധം. പി പി ഇ കിറ്റുകള്‍ ധരിച്ചുള്ള ജോലി സമയം കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം.

എയിംസ് ഡയറക്ടറുടെ മുറിക്കു മുന്നില്‍ നടക്കുന്ന നഴ്‌സുമാരുടെ കുത്തിയിരിപ്പ് സമരത്തോട് പ്രതികരിക്കാനോ ചര്‍ച്ച നടത്താനോ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.

എയിംസില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് എയിംസ് ഡയറക്ടറുടെ മുറിയുടെ മുന്നില്‍ കുത്തിയിരുന്ന് നഴ്സുമാര്‍ പ്രതിഷേധിക്കുന്നത്. നിരവധി ആശുപത്രി ജീവനക്കാര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ആശുപത്രികള്‍ പൂട്ടിയിടുന്ന സ്ഥിതിയുമുണ്ടായിരുന്നു.

അതേസമയം ഡല്‍ഹിയില്‍ കൊവിഡ്‌ രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് അടുക്കുകയാണ്‌. ഇന്നലെ മാത്രം 13 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

error: Content is protected !!