നീതി ആയോഗ് ഉദ്യോഗസ്ഥന് കൊവിഡ്: ഓഫിസിന്‍റെ മൂന്നാം നില അടച്ചുപൂട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നീതി ആയോഗ്​ ഉദ്യോഗസ്​ഥന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇ​തേ തുടര്‍ന്ന് നീതി ആയോഗ് ഓഫിസിന്റെ മൂന്നാം നില അടച്ചുപൂട്ടി.

നേരത്തെ ഗവേഷകന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഐസിഎംആര്‍ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനമായിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് മുംബൈയില്‍ നിന്ന് ഗവേഷകന്‍ ഡല്‍ഹിയിലെത്തുന്നത്. ഇതോടെ ആസ്ഥാനം അടയ്ക്കുകയായിരുന്നു. ജീവനക്കാരോട് രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ മാത്രം കൊവിഡ് കോര്‍ ടീം ആസ്ഥാനത്ത് എത്തിയാല്‍ മതിയെന്ന് അധികൃതര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു. കെട്ടിടം സാനിറ്റൈസും ഫ്യുമിഗേറ്റും ചെയ്ത് രണ്ട് ദിവസത്തിന് ശേഷം ഐസിഎംആര്‍ പ്രവര്‍ത്തനം പഴയ രീതിയില്‍ പുനരാരംഭിക്കും. ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്ധ്ര സെക്രട്ടറിയേറ്റിന്റെ രണ്ട് ബ്ലോക്കുകളും അടച്ചുപൂട്ടിയിരുന്നു.

അതേസമയം, ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ടാം ദിനവും കൊവിഡ് കേസുകള്‍ 8000 കടന്നു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 8392 പോസിറ്റീവ് കേസുകളും 230 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 190535 ആയി. 5394 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചിരിക്കുന്നത്. 93322 പേരാണ് ചികിത്സയിലുള്ളത്. 91818 പേര്‍ രോഗമുക്തി നേടി.

error: Content is protected !!