സംസ്ഥാനത്ത് പു​തി​യ ഒ​മ്പ​ത് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേരളത്തിൽ പു​തി​യ ഒ​മ്പ​ത് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നാ​ല് പ്ര​ദേ​ശ​ങ്ങ​ളും, കൊ​ല്ലം ജി​ല്ല​യി​ല്‍ മൂ​ന്ന്, പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ​യും ഹോ​ട്ട്‌​സ്‌​പോ​ട്ട് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 124 ആ​യി.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ദി​വ​സ​മാ​ണി​ന്ന്. ഇ​ന്ന് 94 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 47 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 37 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​വ​രാ​ണ്. ഏ​ഴു പേ​ർ​ക്കു സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം. 39 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

error: Content is protected !!