പമ്പയിലെ മണല്‍ നീക്കം: വനം വകുപ്പിനെ അറിയിക്കേണ്ടതില്ലെന്ന് ഇ.പി ജയരാജന്‍

കണ്ണൂര്‍: പമ്പ ത്രിവേണിയില്‍ നിന്ന് മണല്‍ ഉള്‍പ്പെടെ മാലിന്യം നീക്കം ചെയ്യുമ്പോള്‍ വനം വകുപ്പിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍. ഇതിന് ദുരന്തനിവാരണ സമിതി അദ്ധ്യക്ഷനായ കളക്ടറുടെ ഉത്തരവ് മതി. മണല്‍ വില്‍ക്കാനുള്ള അധികാരം ക്ലേസ് ആന്‍റ് സെറാമിക്സ് പ്രൊഡക്‌ട്സിന് നല്‍കിയിട്ടില്ല. വില്‍ക്കാന്‍ അധികാരമില്ലെങ്കില്‍ മാലിന്യം നീക്കില്ലെന്ന ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും മണല്‍ വില്‍ക്കുന്ന കാര്യം സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പമ്പയിലെ മണലെടുക്കലില്‍ വനംവകുപ്പിന്‍റെ ഇടപെടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തള്ളിയിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരം നടപടി തുടങ്ങിയാല്‍ ഒരു വകുപ്പിനും തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

error: Content is protected !!