കൊറോണ പോരാട്ടത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: കോവിഡിനെ വിജയകരമായി പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലാണ്. കോവിഡ് മരണങ്ങള്‍ ദുഃഖകരമാണെന്നും ഓരോ പൗരന്റെയും ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

മി​ക്ക​വാ​റും എ​ല്ലാ ഓ​ഫീ​സു​ക​ളും ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​തു​ട​ങ്ങി. ആ​ളു​ക​ള്‍ റോ​ഡി​ലും മാ​ര്‍​ക്ക​റ്റി​ലും ഉ​ണ്ട്. ചെ​റി​യ അ​ശ്ര​ദ്ധ​പോ​ലും കോ​വി​ഡ് പോ​രാ​ട്ട​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തും- പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ഇ​ന്ത്യ​യി​ല്‍ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണ്. ഓ​രോ പൗ​ര​ന്‍റേ​യും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​തു​വ​രെ​യു​ണ്ടാ​ക്കി​യ നേ​ട്ടം ഇ​ല്ലാ​താ​കും. മാ​സ്ക് ധ​രി​ക്കു​ന്ന​തി​ലും സാ​മൂ​ഹി​ക ഏ​അ​ക​ലം പാ​ലി​ക്കു​ന്ന​തി​ലും വീ​ഴ്ച​വ​രു​ത്ത​രു​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​ഞ്ഞാ​ല്‍ മാ​ത്ര​മേ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍‌ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സാ​ധി​ക്കൂ​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

error: Content is protected !!