സംസ്ഥാനങ്ങള്‍ക്കകത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

ന്യൂ​ഡ​ല്‍​ഹി: അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക​ക​ത്തു കൂ​ടു​ത​ല്‍ ട്രെയിന്‍ സ​ര്‍​വീ​സു​ക​ള്‍ ആരംഭിക്കുന്നു. കേ​ര​ള​മു​ള്‍​പ്പെ​ടെ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഏ​താ​നും തീ​വ​ണ്ടി​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തും. അ​തേ​സ​മ​യം, പാ​സ​ഞ്ച​ര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല . കേ​ര​ള​ത്തി​ല്‍ മാ​വേ​ലി, മ​ല​ബാ​ര്‍, അ​മൃ​ത എ​ക്സ്പ്ര​സു​ക​ളാ​ണ് പ്ര​ത്യേ​ക വ​ണ്ടി​ക​ളാ​യി ആ​ദ്യം സര്‍വീസ് നടത്തുക.

മാ​വേ​ലി​യും മ​ല​ബാ​റും മം​ഗ​ളൂ​രു​വി​നു പ​ക​രം കാ​സ​ര്‍​ഗോ​ടു​വ​രെ​യാ​യി​രി​ക്കും സ​ര്‍​വീ​സ് ന​ട​ത്തു​ക. മ​ധു​ര​യ്ക്കു​പ​ക​രം അ​മൃ​ത എ​ക്സ്പ്ര​സ് പാ​ല​ക്കാ​ടു നി​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ടു​ക. മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം ക​ണ്ണൂ​ര്‍ എ​ക്സ്പ്ര​സും പ​ക​ല്‍ മു​ഴു​വ​ന്‍ ഓ​ടു​ന്ന പ​ര​ശു​റാം എ​ക്സ്പ്ര​സും ഉ​ട​നെ സ​ര്‍​വീ​സ് തു​ട​ങ്ങി​ല്ല.

മൂ​ന്നു പ്ര​ത്യേ​ക വ​ണ്ടി​ക​ളു​ടെ​യും സ​ര്‍​വീ​സ് ജൂ​ണ്‍ 15-ന് ​തുടങ്ങിയേക്കും. റി​സ​ര്‍​വ് ചെ​യ്തു​ള്ള യാ​ത്ര മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ജ​ന​റ​ല്‍ കോ​ച്ചു​ക​ളു​ണ്ടാ​വി​ല്ല. ശ​നി​യാ​ഴ്ച​യോ​ടെ റി​സ​ര്‍​വ​ഷേ​ന്‍ ആരംഭിക്കും.

error: Content is protected !!