സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍: ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറക്കും

തിരുവനന്തപുരം: അഞ്ചാം ഘട്ട ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്ര നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച കൂടുതല്‍ ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. ഇന്ന് മുതല്‍ ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവാ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്‌ തുറന്ന് പ്രവര്‍ത്തിക്കും.

ഹോട്ടലുകളും, മാളുകളും ഇന്ന് അണുവിമുക്തമാക്കും. അതേസമയം ആരാധനാലയങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 65 വയസിന് മുകളില്‍ ഉളളവര്‍ക്കും10 വയസില്‍ താഴെയുളളവര്‍ക്കും പ്രവേശനം അനുവദിക്കില്ല.

അതേസമയം ഇളവുകള്‍ അനുവദിച്ചെങ്കിലും രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ഓഗസ്റ്റിന് ശേഷമേ തീരുമാനമുണ്ടാകുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാളുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും കുട്ടികളുടെ പാര്‍ക്കും, സിനിമ തീയേറ്ററും പ്രവര്‍ത്തിക്കില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവയില്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണം. സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ഇളവുകള്‍ക്ക് ശേഷമുള്ള കാര്യങ്ങള്‍ ഒരാഴ്ചക്ക് ശേഷം വിലയിരുത്തിയ ശേഷമാകും തുടര്‍നടപടികളിലേക്ക് കടക്കുക.

error: Content is protected !!