അ​ന്ത​ർ​ജി​ല്ലാ ബ​സ് സ​ർ​വീ​സ് പ​രി​മി​ത​മാ​യി അ​നു​വ​ദി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​ർ​ജി​ല്ലാ ബ​സ് സ​ർ​വീ​സ് പ​രി​മി​ത​മാ​യി അ​നു​വ​ദി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ണ്ട് ജി​ല്ല​ക​ള്‍​ക്കി​ട​യി​ല്‍ ബ​സ് സ​ര്‍​വീ​സി​ന് അ​നു​മ​തി ന​ൽ​കി. എ​ല്ലാ സീ​റ്റി​ലും ഇ​രു​ന്ന് യാ​ത്ര ചെ​യ്യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കാ​റി​ൽ ഡ്രൈ​വ​ർ​ക്ക് പു​റ​മെ മൂ​ന്ന് പേ​ർ​ക്ക് യാ​ത്ര ചെ​യ്യാം. ഓ​ട്ടോ​റി​ക്ഷ​യി​ൽ ര​ണ്ട് പേ​ർ​ക്ക് യാ​ത്ര ചെ​യ്യാം. അ​തേ​സ​മ​യം, സി​നി​മാ ഷൂ​ട്ടിം​ഗ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്താം. 50 പേ​രി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ല. ചാ​ന​ലു​ക​ളി​ൽ ഇ​ൻ​ഡോ​ർ ഷൂ​ട്ടിംഗിൽ പ​ര​മാ​വ​ധി 25 പേ​ർ മാ​ത്ര​മേ പാ​ടു​ള്ളൂ.

സം​സ്ഥാ​ന​ത്തേ​ക്ക് അ​തി​ർ​ത്തി​ക്ക് പു​റ​ത്ത് നി​ന്ന് വ​രു​ന്ന​വ​ർ സം​സ്ഥാ​ന പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പൊ​തു​മ​രാ​മ​ത്ത് ജോ​ലി​ക​ൾ​ക്ക് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് പ​ത്ത് ദി​വ​സ​ത്തേ​ക്ക് പാ​സ് ന​ൽ​കും.

error: Content is protected !!