മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പാ​ലാ: മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ടി​മ​റ്റം പൂ​വ​ത്തേ​ട്ട് അ​ഞ്ജു ഷാ​ജി​യാ​ണ് (20) മ​രി​ച്ച​ത്.

ഇന്നലെയാണ് അഞ്ജു ഷാജിയെ കാണാതായത്. ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു അ‍ഞ്ജു. പരീക്ഷയെഴുതാന്‍ വേണ്ടി ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിലെത്തിയ കുട്ടിയെ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയിരുന്നു. കോപ്പിയടിച്ചെന്ന കോളേജിന്റെ ആരോപണത്തില്‍ മനംനൊന്താണ് കുട്ടി ആറ്റില്‍ ചാടിയതെന്നാണ് അഞ്ജുവിന്റെ കുടുംബത്തിന്‍റെ ആരോപണം.

പാലത്തില്‍ ബാഗ് കണ്ടതിനെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. രാത്രി വരെ തെരച്ചില്‍ തുടര്‍ന്നെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

error: Content is protected !!