കൊവിഡ്: തിരുവനന്തപുരം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു

ജുബൈല്‍: സൗദിയില്‍ കോവിഡ് ബാധിച്ച്‌ തിരുവനന്തപുരം സ്വദേശി ജുബൈലില്‍ മരിച്ചു. പോത്തന്‍കോട് പള്ളിപ്പുറം സി.ആര്‍.പി.എഫിന് സമീപം ലക്ഷ്മി എസ്​റ്റേറ്റ് റോഡില്‍ ഷമീബ് മന്‍സിലില്‍ അബ്‌ദുറഹ്‌മാന്‍ ബഷീര്‍ (60) ആണ് മരിച്ചത്.

കടുത്ത ശ്വാസം മുട്ടും ചുമയും അനുഭപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തുവരുകയായിരുന്നു അബ്ദുല്‍ റഹ്മാന്‍ ബഷീര്‍ .

ഭാര്യ: ജമീല ബീവി. മക്കള്‍: ഷമീബ് (ബഹ്‌റൈന്‍), ഷമീര്‍. മരുമകള്‍: ആന്‍സി. മൃതദേഹം കോവിഡ് നടപടി ക്രമങ്ങള്‍ പ്രകാരം സംസ്കരിക്കും

സൗദിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം 42 ആയി, ഗള്‍ഫില്‍ ആകെ മരിച്ച മലയാളികളുടെ എണ്ണം 172 ആയി.

error: Content is protected !!