കേരളത്തിലെ ആദ്യ റാപ്പിട്ട് ടെസ്റ്റ് ആംബുലന്‍സ് പത്തനംതിട്ടയില്‍

പത്തനംതിട്ട: കേരളത്തില്‍ ആദ്യമായി ഒരു കൊവിഡ് റാപ്പിഡ് ടെസ്റ്റ് ആംബുലന്‍സ് സജ്ജീകരിച്ച്‌ പത്തനംതിട്ട ജില്ല. തിരുവല്ലയിലെ എന്‍എംആര്‍ ഫൗണ്ടേഷനാണ് റാപ്പിഡ് ടെസ്റ്റ് വാഹനം തയ്യാറാക്കിയത്. തിരുവല്ല സബ് കലക്ടര്‍ വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവ എഞ്ചിനിയര്‍മാരാണ് വാഹനം രൂപകല്‍പ്പന ചെയ്തത്.

ക്വാറന്റീന്‍ കേന്ദ്രങ്ങളിലും, കോവിഡ് ക്ലസ്റ്റര്‍ മേഖലകളിലുമെത്തി സ്രവ പരിശോധന നടത്താന്‍ ഇതിലൂടെ സാധ്യമാകും. റാപ്പിഡ് ടെസ്റ്റ് ആബുലന്‍സിലൂടെ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കുറഞ്ഞ സമയത്തിനകം കൂടുതല്‍ സാമ്പിള്‍ ശേഖരിക്കാമെന്നത് പരിശോധനയുടെ എണ്ണം കൂട്ടും.

 

error: Content is protected !!