കലക്റ്ററുടെ ഉത്തരവിൽ മാറ്റം : കണ്ണൂർ കോർപറേഷനിൽ നിയന്ത്രണം 3 വാർഡുകളിൽ മാത്രം

കണ്ണൂര്‍ കോര്‍പറേഷനിലെ മൂന്ന് ഡിവിഷനുകളില്‍ നിയന്ത്രണം.സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജൂണ്‍ 18 ഉച്ചയ്ക്കു ശേഷം രണ്ടു മണി മുതലായിരിക്കും നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. ഇതിനു പുറമെ, പയ്യന്നൂര്‍ നഗരസഭയിലെ 30-ാം വാര്‍ഡ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മയ്യില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

നേരത്തെ കണ്ണൂർ കോർപറേഷൻ മുഴുവനായും അടച്ചിടുമെന്ന് കലക്റ്റർ ഉത്തരവ് ഇറക്കിയിരുന്നു .പിന്നീട് ഉത്തരവ് മാറ്റുകയായിരുന്നു.

 

error: Content is protected !!