കണ്ണൂരിൽ 8 പേർക്ക് രോഗബാധ : ഒരാൾക്ക് രോഗബാധ സമ്പർക്കത്തിലൂടെ

കണ്ണൂരിൽ ഇന്ന് എട്ടുപേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത് പെരളശ്ശേരി, കൂത്തുപറമ്പ്, തലശ്ശേരി, മുഴപ്പിലങ്ങാട് ,അലവിൽ മാലൂർ, കണ്ണൂർ കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഒരു ഹരിയാന സ്വദേശിക്കും രോഗബാധ ഉണ്ടായി.

കണ്ണൂരിൽ ഇന്ന് രോഗം സ്ഥിരീകരിച്ച വരിൽ നാലുപേർ വിദേശത്തുനിന്ന് എത്തിയവരാണ് .മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ മൂന്നുപേർക്കും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗബാധ ഉണ്ടായത്. ജില്ലയിൽ 123 പേരാണ് ചികിത്സയിലുള്ളത് .

കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ 38 കാരനാണ് രോഗബാധ ഉണ്ടായത് ഇയാൾ ഈ മാസം പത്താം തീയതിയാണ് കണ്ണൂർ വിമാനത്താവളം വഴി ദമാമിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്. പെരളശ്ശേരി സ്വദേശിയായ 19 കാരന് രോഗബാധ ഉണ്ടായി .ഇയാൾ നാലാം തീയതി കരിപ്പൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്.

കസാക്കിസ്ഥാനിൽ നിന്നും തിരിച്ചെത്തിയ അലവിൽ സ്വദേശിയായ 51 കാരനാണ് രോഗബാധയുണ്ടായത്. ഇദ്ദേഹം ഏഴാം തീയതിയാണ് കൊച്ചി വിമാനത്താവളം വഴി കണ്ണൂരിൽ തിരിച്ചെത്തിയത്. 29 വയസ്സുള്ള മുഴപ്പിലങ്ങാട് സ്വദേശിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഈ മാസം പന്ത്രണ്ടാം തീയതി
കുവൈറ്റിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴിയാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്.

ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ ഹരിയാന സ്വദേശിക്കും രോഗബാധ ഉണ്ടായി. അദ്ദേഹം ഏഴാം തീയതിയാണ് ഡൽഹിയിൽ നിന്നും ബാംഗ്ലൂർ വഴി കണ്ണൂരിൽ എത്തിയത് .

കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ 45 വയസുള്ള പുരുഷനാണ് രോഗബാധ ഉണ്ടായത്. ഇയാൾ പതിനഞ്ചാം തീയതിയാണ് ബാംഗ്ലൂരിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്. ചെന്നൈയിൽ നിന്നും തിരിച്ചുവന്ന 45 വയസ്സുള്ള സ്ത്രീക്കാണ് തലശ്ശേരി മുൻസിപ്പാലിറ്റിയിൽ രോഗബാധ ഉണ്ടായത്. മാലൂർ സ്വദേശിയായ 53-കാരനാണ് സമ്പർക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിച്ചത് ഇയാൾ അഞ്ചരക്കണ്ടിയിലെ ജില്ലാ കൊവിഡ് സെൻററിൽ ചികിത്സയിലാണ് .

error: Content is protected !!