കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫിന്

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡപ്യൂട്ടി മേയറായി യുഡിഎഫിലെ പി കെ രാഗേഷിനെ തെരഞ്ഞെടുത്തു. രാവിലെ 11 മണിക്ക് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാഗേഷിന് 28 വോട്ടും എൽ ഡി എഫിലെ വെള്ളോറ രാജന് 27 വോട്ടും ലഭിച്ചു. നാലര വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

എൽ ഡി എഫിനൊപ്പമുണ്ടായിരുന്ന പി കെ രാഗേഷ് ഇടക്കാലത്ത് യു ഡി എഫിലേക്ക് മടങ്ങിയതോടെ കോർപറേഷൻ യു ഡി എഫ് തിരിച്ചുപിടിക്കുകയായിരുന്നു. നേരത്തെ ഡെപ്യൂട്ടി മേയറായിരുന്ന പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍ കെപിഎ സലിം കൂറുമാറി വോട്ടു ചെയ്തതോടെയാണ് രാഗേഷിന് പദവിയില്‍ നിന്നും ഇറങ്ങി പോവേണ്ടി വന്നത്.

സലീമുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തതോടെയാണ് ‘രാ ഗേഷ് സപ്യൂട്ടി മേയറായി മടങ്ങിയെത്തുന്നത്. ലീഗും കോൺഗ്രസും തമ്മിലുള്ള ധാരണ പ്രകാരം ഇനി മേയർ സുമാ ബാലകൃഷ്ണൻ രാജിവെക്കും. പകരം ലീഗിലെ സീനത്ത് മേയറാകും.

 

error: Content is protected !!