പ്രമോട്ടര്‍ നിയമനം

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി എച്ച് എസ് സി/ഫിഷറീസ് വിഷയത്തിലുള്ള ബിരുദം/സുവോളജി ബിരുദം/എസ് എസ് എല്‍ സി യും കുറഞ്ഞത് മൂന്ന് വര്‍ഷം അക്വകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികയിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത.

പ്രായം 20 നും 56 നും ഇടയില്‍. ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ജൂണ്‍ 20 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ, ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ 670 017 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2731081.

error: Content is protected !!