കൊ​വി​ഡ് പ്ര​തി​സ​ന്ധി​യെ രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നും അ​വ​സ​ര​മാ​ക്കിമാറ്റണം: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി വ​ഴി​ത്തി​രി​വാ​യി മാ​റ​ണ​മെ​ന്നും സ്വാ​ശ്ര​യ ഇ​ന്ത്യ​ക്കാ​യു​ള്ള ദൗ​ത്യം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ അ​വ​സ​ര​മാ​ക്കി മാ​റ്റാ​ന്‍ രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നും തീ​രു​മാ​നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ വാ​ര്‍​ഷി​ക പ്ലീ​ന​റി സെ​ഷ​നി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ഒറ്റക്കെട്ടായാണ് രാജ്യം പ്രതിസന്ധികളെ നേരിടുന്നത്. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലിയ ശക്തിയാണ്. മുന്നിലെത്തുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. വെല്ലുവിളികളെ നേരിടുന്നവരായിരിക്കും വരുംകാലത്തെ നിര്‍ണയിക്കുക-അദ്ദേഹം വ്യക്തമാക്കി.

“കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കൊ​പ്പം മ​റ്റ് വെ​ല്ലു​വി​ളി​ക​ളും ഉ​യ​ര്‍​ന്നു​വ​രി​ക​യാ​ണ്. ഈ ​വെ​ല്ലു​വി​ളി​ക​ളെ നാ​മെ​ല്ലാം ഒ​ന്നു​ചേ​ര്‍​ന്ന് നേ​രി​ടു​ക​യാ​ണ്. പ്ര​തി​സ​ന്ധി​ക​ള്‍ രാ​ജ്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടേ​യു​ള്ളു. ഇ​പ്പോ​ഴ​ത്തെ പോ​രാ​ട്ടം വ​രാ​നി​രി​ക്കു​ന്ന ദി​ന​ങ്ങ​ളെ നി​ര്‍​ണ​യി​ക്കും.” – പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

error: Content is protected !!