ല​ഡാ​ക്കി​ലെ ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ്

ഡ​ൽ​ഹി: ല​ഡാ​ക്കി​ലെ ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ്. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ-​ചൈ​ന സേ​ന​ക​ൾ പി​ൻ​മാ​റി. ബു​ധ​നാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ടു​ത്ത ഘ​ട്ട സൈ​നി​ക ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യാ​ണ് പി​ൻ​മാ​റ​റം.​നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ഇ​രു​സേ​ന​ക​ളും പി​ൻ​മാ​റി​ത്തു​ട​ങ്ങി.

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ചു​ഷ്‌​ട​ൽ-​മോ​ൾ​ഡോ, ചൈ​നീ​സ് ഭൂ​മി​യി​ലു​ള്ള മോ​ൾ​ഡോ തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ച​ർ​ച്ച ന​ട​ന്ന​ത്. ച​ർ​ച്ച​ക​ൾ ഈ ​ആ​ഴ്ച​യും തു​ട​രും. ഏ​പ്രി​ലി​ൽ ഇ​രു സേ​നാ​വി​ഭാ​ഗ​ങ്ങ​ളും നി​ന്നി​രു​ന്ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു പി​ന്മാ​റ​ണം എ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ നി​ർ​ദേ​ശം. യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ സം​ബ ന്ധി​ച്ചു മു​മ്പു​ള്ള ധാ​ര​ണ​ക​ൾ അ​തേ​പ​ടി തു​ട​ര​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ല​ഡാ​ക്കി​ലെ പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​നും ദൗ​ള​ത്ത് ബെ​ഗ് ഓ​ൾ​ഡി​ക്കു​മി​ട​യി​ൽ പ​ലേ​ട​ത്തും ചൈ​നീ​സ് സേ​ന നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ ഭൂ​മി​യി​ൽ പ്ര​വേ ശി​ച്ചി​ട്ടു​ണ്ട്. മേ​യ് അ​ഞ്ചി​ന് സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി. ആ​യി​ര​ക്ക​ണ​ക്കി​നു ഭ​ട​ന്മാ​ർ മു​ഖാ​മു​ഖം നി​ൽ​ക്കു​ന്ന​താ​ണ് അ​തി​ർ​ത്തി​യി​ലെ സാ​ഹ​ച​ര്യം.

error: Content is protected !!