മുന്‍ രഞ്ജി താരത്തിന്‍റെ മരണം കൊലപാതകം: മകന് പിന്നാലെ അയല്‍വാസിയും പിടിയില്‍ ‍

തിരുവനന്തപുരം: മുന്‍ രഞ്ജി താരം കെ.ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മകന്‍ അശ്വിന്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി. ജയമോഹന്‍ തമ്പിയെ മകന്‍ തള്ളിയിട്ടെന്ന് പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ഒരാള്‍ കസ്റ്റഡിയിലുണ്ട്. വീഴ്ചയില്‍ സംഭവിച്ച ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് നെറ്റിക്ക് അടിച്ചശേഷം അശ്വിന്‍ തള്ളിവീഴ്ത്തിയെന്ന് പൊലീസ് പറഞ്ഞു.

നെറ്റി പൊട്ടി രക്തം വാര്‍ന്നാണ് തമ്ബി മരിച്ചതെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ മൂത്തമകന്‍ അശ്വിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
തിങ്കളാഴ്ച രാവിലെ മുതല്‍ മണക്കാട് മുക്കോലക്കല്‍ ദേവീ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പടര്‍ന്നതിനെ മുകളില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ നടത്തിയ പരിശോധനയിലാണ് ഹാളില്‍ മരിച്ച നിലയില്‍ ജയമോഹന്‍ തമ്ബിയെ കണ്ടെത്തിയത്.

ആലപ്പുഴ സ്വദേശിയായ ജയമോഹന്‍ 1982- 84 കാലഘട്ടത്തില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ് മാനായിരുന്നു.എസ്.ബി.ടിയില്‍ ഔദ്യോഗികജീവിതം തുടങ്ങിയ ജയമോഹന്‍ ബാങ്ക് ടീമിനുവേണ്ടി ദേശീയ ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്. എസ്.ബി.ടി. ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.

error: Content is protected !!