ഫലവൃക്ഷ തൈ വിതരണം

കണ്ണൂർ : കൃഷി വകുപ്പിന്റെ ഒരുകോടി ഫലവൃക്ഷ തൈ വിതരണ പദ്ധതി പ്രകാരം ജൂണ്‍ അഞ്ച് മുതല്‍ കൃഷി ഭവന്‍ ഫലവൃക്ഷ തൈ വിതരണം ചെയ്യുന്നു. ഫലവൃക്ഷ തൈകളുടെ ഗ്രാഫ്റ്റ്, ലെയര്‍, ടിഷ്യൂ കള്‍ച്ചര്‍ തൈ എന്നിവ 75 ശതമാനം സബ്‌സിഡി നിരക്കിലും തൈകള്‍ വാഴക്കന്ന് എന്നിവ സൗജന്യമായും ലഭ്യമാകും. ഇതിനായി നിര്‍ദിഷ്ട മാതൃകയില്‍ ആവശ്യക്കാര്‍ കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകന്റെ വിലാസവും ഫോണ്‍ നമ്പറും സഹിതം fruitplantskannur@gmail.comഎന്ന മെയില്‍ ഐഡിയിലേക്ക് രജിസ്റ്റര്‍ ചെയ്യുക.

error: Content is protected !!