കൂടരഞ്ഞിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കൂടരഞ്ഞിയില്‍ ഉറുമി പവര്‍ ഹൗസിനു സമീപം കുളിക്കാനിറങ്ങി മലവെള്ള പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഇരുവഴിഞ്ഞി പുഴയില്‍നിന്നും കണ്ടെടുത്തു.

ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടൊണ് മുക്കം പൂളപ്പൊയില്‍ സ്വദേശി അനിസ് റഹ്മാനെ മലവെള്ളപ്പാച്ചിലില്‍ കാണതായത്.അനീസ് റഹ്മാന്‍ അടക്കം മൂന്ന് പേര്‍ പവര്‍ ഹൗസിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു.

പെട്ടെന്ന് മലവെള്ളമെത്തിയപ്പോള്‍ ഒഴുക്കില്‍ പെട്ടു കാണാതാവുകയായിരുന്നു. മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടു. ഇവരാണ് വിവരം അടുത്തുള്ളവരെ അറിയിച്ചത്.

error: Content is protected !!