കൊവിഡ്: രാജ്യത്ത്​ 24 മണിക്കൂറിനുള്ളില്‍ 2003 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനുള്ളില്‍ 2003 പേര്‍ മരണത്തിന്​ കീഴടങ്ങി. 10,974 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 11,903 ആയി. കേന്ദ്ര ആരോഗ്യ​ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കുകളാണിത്​. 3,54,065 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതില്‍ 1,86,935 പേര്‍ക്ക്​ രോഗം ഭേദമായി. 1,55,227 പേര്‍ ചികിത്സയിലാണ്​.

കൊവിഡ് ചികിത്സയില്‍ കഴിയുമ്ബോള്‍ മറ്റ് വിവിധ കാരണങ്ങളാല്‍ മരിച്ചവരുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് വിവിധ സംസ്ഥാനങ്ങള്‍ ഇന്നലെ മരണനിരക്ക് പുറത്തുവിട്ടത്. അതാണ് ഇന്നലത്തെ മരണസംഖ്യ രണ്ടായിരം കടക്കുവാന്‍ കാരണം. ഐസിഎംആര്‍ മാനദണ്ഡപ്രകാരമാണ് ഈ നടപടി.

error: Content is protected !!