കൊവിഡ്: കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 9247 പേര്‍

കണ്ണൂര്‍: കൊവിഡ് സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9247 പേര്‍. ഇവരില്‍ 201 പേര്‍ ആശുപത്രിയിലും 9046 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 58 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 27 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 89 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 27  പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ 8414 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7592 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 7150 എണ്ണം നെഗറ്റീവാണ്. 822 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസിറ്റീവ് ആയത് 209  എണ്ണം.

error: Content is protected !!