രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്​. 1,98706 പേര്‍ക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 5598 മരണവും റിപ്പോര്‍ട്ട്​ ചെയ്​തു. 24 മണിക്കൂറിനിടെ 204 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

കഴിഞ്ഞദിവസം മാത്രം 8171 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 95,526 പേര്‍ക്ക്​ ഇതുവരെ രോഗം ഭേദമാകുകയും ചെയ്​തു. 97,581 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​.

മഹാരാഷ്​ട്രയില്‍ രോഗബാധിതരുടെ എണ്ണം 70,000 കടന്നു. 24 മണിക്കൂറിനിടെ 76 മരണം. തമിഴ്‌നാട്ടില്‍ ഇന്നലെയും പുതിയ രോഗികള്‍ ആയിരം കടന്നു. 1162 പുതിയ രോഗികളും 11 മരണവും. ആകെ രോഗികള്‍ 23,​495 ആയി. ഗുജറാത്തില്‍ ഇന്നലെ 423 പുതിയ രോഗികളും 25 മരണവും.

990 പുതിയ കൊവിഡ് രോഗികളുണ്ടായ ഡല്‍ഹിയില്‍ ആകെ കേസുകള്‍ 20,​000 കടന്നു. 12 പേര്‍മരണം. ആകെ മരണം 485. മദ്ധ്യപ്രദേശില്‍ 194,രാജസ്ഥാനില്‍ 149, പശ്ചിമബംഗാളില്‍ 271, ബിഹാറില്‍ 65, ആന്ധ്രാപ്രദേശ് 105, കര്‍ണാടക 187, ജമ്മുകാശ്മീര്‍ 155,ഹരിയാന 265,പഞ്ചാബ് 38,ഒഡിഷ 156,അസം 81 എന്നിങ്ങനെ പുതിയ രോഗികളുണ്ടായി.

error: Content is protected !!