തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച്‌ മരിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് 19 ബാധിച്ച്‌ മരിച്ചു. മധുര സ്വദേശി ദാമോദരനാണ് മരിച്ചത്. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ദാമോദര്‍ അടക്കം മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. തമിഴ്‌നാട് സെക്രട്ടറിയേറ്റിലെ 127 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്‌നാടില്‍ ഇതുവരെ 48,018 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 528 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 26-782 പേരാണ് ഇതു വരെ രോഗമുക്തി നേടിയിരിക്കുന്നത്.

error: Content is protected !!