പാ​ല​ക്കാ​ട് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആള്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ചാടിപ്പോയി

പാ​ല​ക്കാ​ട്: കൊറോണ സ്ഥി​രീ​ക​രി​ച്ച ലോ​റി ഡ്രൈ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മു​ങ്ങി. മ​ധു​ര സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​റാ​ണ് മു​ങ്ങി​യ​ത്. ഈ ​മാ​സം അ​ഞ്ച് മു​ത​ല്‍ ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ഇ​യാ​ളെ ബ​ന്ധ​പ്പെ​ടു​വാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇയാള്‍ വിശാഖപട്ടണത്ത് ഉണ്ടായിരുന്നതായി സൈബര്‍ സെല്ലും പൊലീസും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാസം 31നാണ് വയറുവേദനയെ തുടര്‍ന്ന് മധുര സ്വദേശിയെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ അന്ന് രാത്രി തന്നെ ലോറിയുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു

error: Content is protected !!