കൊ​വി​ഡ്: മ​ല​യാ​ളി വ​നി​താ പൈ​ല​റ്റി​നു രോ​ഗ​മു​ക്തി

തി​രു​വ​ന​ന്ത​പു​രം: കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യ വ​നി​ത പൈ​ല​റ്റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍ രോ​ഗ​മു​ക്ത​യാ​യി. ഇ​വ​രെ ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു​ശേ​ഷം ര​ണ്ടു പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​യി രോ​ഗ​മു​ക്തി നേ​ടി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്.

പ്ര​വാ​സി​ക​ളെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും കൊ​ണ്ടു​വ​രു​ന്ന വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു എ​റ​ണാ​കു​ളം തേ​വ​ര സ്വ​ദേ​ശി​യാ​യ ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍. ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യാ​ണ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്നു ല​ഭി​ച്ച​തെ​ന്ന് ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളെ കൊ​ണ്ടു​വ​രാ​നു​ള്ള ദൗ​ത്യ​ത്തി​ല്‍ ഇ​നി​യും പ​ങ്കാ​ളി​യാ​കു​മെ​ന്നും ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍ വ്യ​ക്ത​മാ​ക്കി.

യു​എ​ഇ​യി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വാ​സി​ക​ളെ കൊ​ണ്ടു​വ​രാ​നു​ള്ള മി​ഷ​നി​ല്‍ ബി​ന്ദു സെ​ബാ​സ്റ്റ്യ​നും പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തി​നു​ശേ​ഷം ന​ട​ന്ന സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ബി​ന്ദു സെ​ബാ​സ്റ്റ്യ​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ അ​ഡ്മി​റ്റാ​ക്കു​ക​യും ചി​കി​ത്സ ന​ല്‍​കു​ക​യും ചെ​യ്തു.

error: Content is protected !!