സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: കണ്ണൂരിൽ 2 പേർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തി നേടി. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്.

53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 19 പേരെത്തി. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടായി. അഞ്ച് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. അതിലൊരാളുടെത് വ്യക്തമായിട്ടില്ല. 24 പേർ കൊവിഡ് മുക്തരായി
നെഗറ്റീവായത് തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂർ ഒന്ന്, കോഴിക്കോട് അഞ്ച്, കണ്ണൂർ രണ്ട് കാസർകോട് നാല് ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ്.

പോസിറ്റീവായവർ, ജില്ല തിരിച്ച്

തിരുവനന്തപുരം – 14, മലപ്പുറം -11, ഇടുക്കി – 9, കോട്ടയം- 8, കോഴിക്കോട്- 7, ആലപ്പുഴ- 7, പാലക്കാട്- 5, എറണാകുളം- 5, കൊല്ലം – 5, തൃശൂർ – 4 കാസർകോട്– 3, കണ്ണൂർ – 2, പത്തനംതിട്ട – 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

error: Content is protected !!