കണ്ണൂർ ജില്ലയില്‍ ഇന്ന് ( 08 -06 -2020 ) നാല് പേര്‍ക്ക് കൂടി കോവിഡ് ബാധ

കണ്ണൂർ : ജില്ലയില്‍ ഇന്ന് (ജൂണ്‍ 8) നാല് പേര്‍ക്കു കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 28ന് ബഹറിനില്‍ നിന്ന് ഐഎക്‌സ് 1376 വിമാനത്തിലെത്തിയ നടുവില്‍ സ്വദേശി 27കാരന്‍, ജൂണ്‍ മൂന്നിന് ഷാര്‍ജയില്‍ നിന്ന് എസ് ജി
9004 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശികളായ 40കാരന്‍, 30കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍. മെയ് 26നാണ് പയ്യന്നൂര്‍ സ്വദേശി 58കാരന്‍ മുംബൈയില്‍ നിന്നെത്തിയത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 262 ആയി. ഇതില്‍ 146 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവില്‍ ജില്ലയില്‍ 9422 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ 175 പേര്‍ ആശുപത്രിയിലും 9247 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 49 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 72 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 24 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 8984 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8612 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 8110 എണ്ണം നെഗറ്റീവാണ്. 372 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 

error: Content is protected !!