കണ്ണൂരിൽ 4 പേർക്ക് കോ വിഡ് രോഗബാധ : 4 പേരും മസ്ക്കറ്റിൽ നിന്നും എത്തിയവർ

കണ്ണൂർ: കണ്ണൂരിൽ ഇന്ന് 4 പേർക്കാണ് കോ വിഡ് രോഗബാധ സ്ഥിരീകരിച്ചത്. 4 പേരും മസ്ക്കറ്റിൽ നിന്നും എത്തിയവരാണ്. 3 പേർ ഇരിട്ടി സ്വദേശികളും ഒരാൾ പാനൂർ സ്വദേശിയുമാണ്. മസ്ക്കറ്റിൽ നിന്നും കഴിഞ്ഞ 22 നാണ് ഇരിട്ടി സ്വദേശികൾ കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്തിയത്. പാനൂർ സ്വദേശി ഈ മാസം 6 നാണ് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിൽ എത്തിയത്.

ജില്ലയില്‍ കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളത് 10390 പേരാണ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 48 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 80 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 23 പേരും വീടുകളില്‍ 10209 പേരുമാണ്  നിരീക്ഷണത്തിലുള്ളത്.

ഇതുവരെ 9413 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8927 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 8406 എണ്ണം നെഗറ്റീവാണ്. 486 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

error: Content is protected !!