കോവിഡ് 19 : സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,97,078 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ൽ 1,95,307 പേ​ർ വീ​ട്/​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്ൈ‍​റ​നി​ലും 1771 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 211 പേ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3827 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 85,676 വ്യ​ക്തി​ക​ളു​ടെ (ഓ​ഗ്മെ​ന്‍റ​ഡ് സാ​ന്പി​ൾ ഉ​ൾ​പ്പെ​ടെ) സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ല​ഭ്യ​മാ​യ 82,362 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, സാ​മൂ​ഹി​ക സ​ന്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ൾ മു​ത​ലാ​യ മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് 22,357 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​തി​ൽ 21,110 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി. 5,923 റി​പ്പീ​റ്റ് സാ​ന്പി​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 1,13,956 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

കോ​വി​ഡ് കാ​ല​ത്ത് പു​റ​ത്തു​നി​ന്ന് സം​സ്ഥാ​ന​ത്ത് ആ​കെ 1,93,363 പേ​രാ​ണ് എ​ത്തി​യ​ത്. ഇ​തി​ൽ എ​യ​ർ​പോ​ർ​ട്ട് വ​ഴി വ​ന്ന 49,065 പേ​രും സീ​പോ​ർ​ട്ട് വ​ഴി വ​ന്ന 1621 പേ​രും ചെ​ക്ക്പോ​സ്റ്റ് വ​ഴി വ​ന്ന 1,23,029 പേ​രും റെ​യി​ൽ​വേ വ​ഴി വ​ന്ന 19,648 പേ​രും ഉ​ൾ​പ്പെ​ടു​ന്നു.

error: Content is protected !!