കോവിഡ് പ്രതിരോധം: ആശുപത്രികള്‍ക്ക് 1.2 കോടി അനുവദിച്ചു

കണ്ണൂർ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശുപത്രികളെ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ ആശുപത്രികള്‍ക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും പിപിഇ കിറ്റുകള്‍, മാസ്‌കുകള്‍ തുടങ്ങിയവ അടിയന്തരമായി വാങ്ങുന്നതിന് 1.2 കോടി രൂപ അനുവദിച്ചു. ഇത് സംബന്ധിച്ച കത്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഡെപ്യൂട്ടി ഡിഎംഒ ഡോ. ഷാജിനെ ഏല്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, സബ് കലക്ടര്‍ ആസിഫ് കെ യൂസഫ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!