തമിഴ്നാട്ടില്‍ ഡി.എം.കെ എം.എല്‍.എ കൊവിഡ് ബാധിച്ച്‌ മരിച്ചു

ചെന്നൈ : കൊറോണ വൈറസ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍ അന്തരിച്ചു. 62 വയസായിരുന്നു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.

ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയായിരുന്ന അദ്ദേഹം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ജൂണ്‍ 2നാണ് അന്‍പഴകനെ ഡോ. റെല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണമടയുകയായിരുന്നു. കൊറോണ ബാധിച്ച്‌ മരിക്കുന്ന ഇന്ത്യയിലെ ആദ്യ ജനപ്രതിനിധിയാണ് അന്‍പഴകന്‍.

error: Content is protected !!