കോഴിക്കോട് വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്: 35 പേര്‍ ക്വാറന്റൈനില്‍

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കം 35 പേരെ ക്വാറന്റൈനിലക്ക് പ്രവേശിപ്പിച്ചു.

ജൂണ്‍ ഏഴിനാണ് ഇദ്ദേഹത്തിന്‍റെ സ്രവ സാംപിള്‍ പരിശോധനയ്ക്കു വിധേയമാക്കിയത്. ശനിയാഴ്ച ഉച്ചയ്ക്കാണു പരിശോധനാ ഫലം വന്നത്. ഫലം പൊസിറ്റീവ് ആണെന്ന വിവരം ലഭിക്കുമ്പോഴും ഇദ്ദേഹം വിമാനത്താവളത്തില്‍ ജോലിലിയിലായിരുന്നു.

കസ്റ്റംസ്, സിഐഎസ്‌എഫ് എന്നിവരടക്കം വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി രോഗി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയാറാക്കി വരുകയാണ്. വിമാനത്താവളം അടച്ചിടേണ്ടിവരുമെന്ന് ആശങ്കയുണ്ട്.

error: Content is protected !!