തെ​ന്നി​ന്ത്യ​ന്‍ ഛായാ​ഗ്ര​ഹ​ക​ന്‍ ബി ​ക​ണ്ണ​ൻ അ​ന്ത​രി​ച്ചു

ചെ​ന്നൈ: തെ​ന്നി​ന്ത്യ​ന്‍ ഛായാ​ഗ്ര​ഹ​ക​ന്‍ ബി ​ക​ണ്ണ​ൻ (69) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ന്ത്യം. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് അ​ടു​ത്തി​ടെ അ​ദ്ദേ​ഹം ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി​രു​ന്നു.

അ​മ്പ​തോ​ളം ത​മി​ഴ് ചി​ത്ര​ങ്ങ​ള്‍ കൂ​ടാ​തെ മ​ല​യാ​ളം, തെ​ലു​ങ്ക് സി​നി​മ​ക​ള്‍​ക്കും ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ്വ​ഹി​ച്ചി​ട്ടു​ണ്ട്. സം​വി​ധാ​യ​ക​ന്‍ ഭാ​ര​തി രാ​ജ​യ്‌​ക്കൊ​പ്പം നാ​ല്‍​പ​തു സി​നി​മ​ക​ളി​ല്‍ ഛായാ​ഗ്ര​ഹ​ക​നാ​യി​രു​ന്നു. കെ.​ജി ജോ​ര്‍​ജി​ന്‍റെ ഇ​നി​യ​വ​ള്‍ ഉ​റ​ങ്ങ​ട്ടെ, മോ​ഹ​ന്‍റെ നി​റം മാ​റു​ന്ന നി​മി​ഷ​ങ്ങ​ള്‍ തു​ട​ങ്ങി അ​ഞ്ചോ​ളം മ​ല​യാ​ള സി​നി​മ​ക​ള്‍​ക്കും ക്യാ​മ​റ ച​ലി​പ്പി​ച്ചു.

ഭാ​ര​തി​രാ​ജ​യു​ടെ “ക​ട​ല്‍​പൂ​ക്ക​ൾ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​ത്തി​ന് മി​ക​ച്ച സി​നി​മാ​റ്റോ​ഗ്ര​ഫി​ക്കു​ള്ള ശാ​ന്താ​റാം പു​ര​സ്കാ​രം ല​ഭി​ച്ചു. മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​നു​ള്ള ത​മി​ഴ്‍​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ പു​ര​സ്കാ​ര​ത്തി​ന് ര​ണ്ടു​ത​വ​ണ അ​ര്‍​ഹ​നാ​യ​തും ഭാ​ര​തി​രാ​ജ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​യി​രു​ന്നു. അ​ലൈ​ഗ​ള്‍ ഒ​യ്‍​വ​തി​ല്ലൈ (1981), ക​ണ്‍​ക​ണാ​ല്‍ കൈ​തു സെ​യ് (2004) എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കാ​യി​രു​ന്നു പു​ര​സ്കാ​രം.

2015 മു​ത​ൽ ചെ​ന്നൈ​യി​ലെ ബോ​ഫ്റ്റ ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യി​ൽ ഛായാ​ഗ്രാ​ഹ​ക വി​ഭാ​ഗം ത​ല​വ​നാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു ക​ണ്ണ​ൻ. സം​വി​ധാ​യ​ക​ന്‍ ഭീം ​സിം​ഗി​ന്‍റെ മ​ക​നാ​ണ്. എ​ഡി​റ്റ​ര്‍ ബി. ​ലെ​നി​ന്‍ സ​ഹോ​ദ​ര​നാ​ണ്. ഭാ​ര്യ കാ​ഞ്ച​ന. മ​ക്ക​ൾ: മ​ധു​മ​തി, ജ​ന​നി.

error: Content is protected !!