അ​തി​ര​പ്പി​ള​ളി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സ​മ​വാ​യ​ത്തി​ന് ശ്ര​മി​ക്കു​മെ​ന്ന് മ​ന്ത്രി എം.​എം.​മ​ണി

തി​രു​വ​ന​ന്ത​പു​രം: അ​തി​ര​പ്പി​ള​ളി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സ​മ​വാ​യ​ത്തി​ന് ശ്ര​മി​ക്കു​മെ​ന്ന് മ​ന്ത്രി എം.​എം.​മ​ണി. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ വീ​ണ്ടും നീ​ക്ക​മാ​രം​ഭി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​നു​ള്ളി​ൽ ത​ന്നെ ഭി​ന്ന​ത​യു​ണ്ടെ​ന്നു സൂ​ച​ന ന​ൽ​കി വൈ​ദ്യു​ത മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്.

അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ട്. സി​പി​എം നി​ല​പാ​ടും അ​താ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ത​ന്നെ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന​ക​ത്ത് ത​ർ​ക്ക​ങ്ങ​ളു​ണ്ട്. അ​താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ത്ത​ത്. സ​മ​വാ​യ​വു​മു​ണ്ടാ​യാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കും. അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​യെ കു​റി​ച്ച് സി​പി​ഐ​ക്ക് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും സി​പി​ഐ​യു​ടെ​യും എ​തി​ർ​പ്പി​നെ പ​റ്റി അ​വ​രോ​ട് ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

സ​ഖ്യ​ക​ക്ഷി​യാ​യ സി​പി​ഐ​യു​ടെ എ​തി​ർ​പ്പു നി​ല​നി​ൽ​ക്കെ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഐ​സ്ഇ​ബി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ദ്ധ​തി​യെ​പ്പ​റ്റി ആ​ലോ​ച​ന തു​ട​ങ്ങി 41 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ.

error: Content is protected !!