ശക്തമായ മഴയ്ക്ക് സാധ്യത: 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ഉംപുണ്‍ ചുഴലിക്കാറ്റ് ശക്തിയാര്‍ജ്ജിച്ചതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴ,എറണാകുളം ജില്ലകളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പത്തനംതിട്ട,കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. സംസ്ഥാനത്ത് 55 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. അതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

കേരളതീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് ഉണ്ട്.

error: Content is protected !!