ലോകത്ത് കൊവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 50 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത് 4,570 പേര്‍. ഇതോടെ 212 രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച മഹാമാരിയില്‍ 3.24 ലക്ഷം ജനങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെ മാത്രം 94,751 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 49.82 ലക്ഷമായി.

19,58,441 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 15,70,583, റ​ഷ്യ- 2,99,941, സ്പെ​യി​ന്‍- 2,78,803, ബ്ര​സീ​ല്‍- 2,71,885, ബ്രി​ട്ട​ന്‍- 248,818, ഇ​റ്റ​ലി- 22,6,699, ഫ്രാ​ന്‍​സ്- 1,80,809, ജ​ര്‍​മ​നി- 1,77,827, തു​ര്‍​ക്കി- 151,615, ഇ​റാ​ന്‍- 124,603, ഇ​ന്ത്യ- 106,475.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ് അ​മേ​രി​ക്ക- 93,533, റ​ഷ്യ- 2,837, സ്പെ​യി​ന്‍- 27,778, ബ്ര​സീ​ല്‍- 17,983, ബ്രി​ട്ട​ന്‍- 35,341, ഇ​റ്റ​ലി- 32,169, ഫ്രാ​ന്‍​സ്- 28,022, ജ​ര്‍​മ​നി- 8,193, തു​ര്‍​ക്കി- 4,199, ഇ​റാ​ന്‍- 7,119, ഇ​ന്ത്യ- 3,302.

error: Content is protected !!