അതിഥി തൊഴിലാളികളുമായുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന്

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായുള്ള കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ  ട്രെയിന്‍  ഇന്ന്‌ യാത്ര തിരിക്കും. ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്ക്‌ തിരുവനന്തപുരത്ത്‌ നിന്നാണ് ട്രെയിന്‍  പുറപ്പെടുക. ശനിയാഴ്‌ച ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ ട്രെയിന്‍ യാത്ര തിരിക്കും എന്നാണ്‌ സൂചന.

വരും ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്​​, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക്​​ കൂടുതല്‍ ട്രെയിനുകളുണ്ടാകുമെന്നാണ്​ റിപ്പോര്‍ട്ട്​.

കേരളത്തില്‍ നിന്ന്​ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്​ എന്നീ സ്ഥലങ്ങളില്‍ നിന്ന്​ മാത്രമാവും അന്തര്‍സംസ്ഥാന തൊഴിലാളികളുമായി ട്രെയിനുകള്‍ യാത്ര തിരിക്കുക. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ്​ പദ്ധതി. ശാരീരിക അകലം പാലിച്ച്‌​ കര്‍ശന സുരക്ഷയോടെയാണ്​ യാത്ര.

അന്തര്‍സംസ്ഥാന തൊഴിലാളികളുമായി ഒഡീഷയിലെ ഭുവനേശ്വറിലേക്കുള്ള ട്രെയിന്‍ കഴിഞ്ഞ ദിവസം യാത്ര തിരിച്ചിരുന്നു. ആലുവ റെയില്‍വേ സ്​റ്റേഷനില്‍ നിന്നായിരുന്നു ട്രെയിന്‍. 1200 ഓളം അന്തര്‍സംസ്ഥാന തൊഴിലാളികളാണ്​ ട്രെയിനില്‍ മടങ്ങിയത്​.

error: Content is protected !!