മലപ്പുറം താനൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം താനൂരില്‍ കിണര്‍ കുഴിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. താനൂര്‍ മുക്കോല സ്വദേശികളായ വേലായുധന്‍, അച്യുതന്‍ എന്നിവരാണ് മരിച്ചത്.

വീടിനോട് ചേര്‍ന്ന് പുതിയ കിണര്‍ കുഴിക്കുന്നതിനിടെ മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്ക് വീഴുകയായിരുന്നു. രാവിലെ 9 മണിയോടെയായിരുന്നു അപകടം. നാലു പേരായിരുന്നു പണിക്ക് ഉണ്ടായിരുന്നത്. ഇതില്‍ വേലായുധനും അച്യുതനും കിണറിനകത്തും മറ്റുള്ളവര്‍ പുറത്തുമായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. ഉച്ചയോടെയാണ് മൃതദേഹം പുറത്തെടുത്തത്.

error: Content is protected !!