ബെവ് ക്യൂ ആപ്പ് വൈകുന്നത് ഗൂഗളിന്‍റെ അനുമതി ലഭിക്കാത്തതിനാല്‍: ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കുള്ള ആപ്പിന് സാങ്കേതിക അനുമതി കാക്കുകയാണെന്ന് സംസ്ഥാന എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കൊവിഡ് വ്യാപന സാഹചര്യം പരിഗണിച്ച്‌ തിരക്ക് ഒഴിവാക്കാന്‍ ഒരു സിസ്റ്റം ഉണ്ടായേ പറ്റു. അതിന് വേണ്ടിയാണ് ആപ്പിനെ കുറിച്ച്‌ ആലോചിച്ചത്. അത് കുറ്റമറ്റ നിലയിലായിരിക്കണം നടപ്പാക്കേണ്ടത്.  അതിനാലാണ് കാലതാമസം വരുന്നതെന്ന്‍ മന്ത്രി പറഞ്ഞു.

ആപ്പ് തയ്യാറാക്കിയ കമ്പനിയുടെ വീഴ്ച സംബന്ധിച്ച മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഇത് സംബന്ധിച്ച്‌ കൂടുതല്‍ പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല.

മദ്യം വാങ്ങാന്‍ വെര്‍ച്ച്‌വല്‍ ക്യൂ ആപ്പായ ‘ബെവ്ക്യൂ’ തയ്യാറാക്കുന്ന കമ്പനി സെക്യൂരിറ്റി ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. സെക്യൂരിറ്റി ലോഡ് ടെസ്റ്റിങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ മാത്രമേ പ്ലേ സ്റ്റോറില്‍ ആപ്പ് സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഡാറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച പത്ത് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്പനിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

error: Content is protected !!