എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

ന്യൂ​ഡ​ൽ​ഹി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. ഉപാധികളോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയത്.

കണ്ടൈന്‍മെന്റ് സോണില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പാടില്ല, പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്ക്രീനിങ്, സാനിറ്റൈസര്‍, മാസ്ക് എന്നിവ നിര്‍ബന്ധമാണ്. പരീക്ഷാ ആവശ്യങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ബസ് സര്‍വീസ് നടത്താം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

error: Content is protected !!