കിഡ്‌നി രോഗികളുടെ ചികിത്സയ്ക്കും മരുന്നിനുമായി സ്‌നേഹജ്യോതിയിലേക്ക് തുക കൈമാറി

കണ്ണൂർ : ലോക്ഡൗണ്‍ കാലത്ത് കിഡ്‌നി രോഗികളുടെ ചികിത്സയ്ക്കും മരുന്നിനുമായി ചെങ്ങളായി സിഡിഎസ് സമാഹരിച്ച തുക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്‌നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന് കൈമാറി. കിഡ്‌നി രോഗികള്‍ക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹജ്യോതി കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയിലേക്കാണ് 1.19 ലക്ഷം രൂപ നല്‍കിയത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്‍ ജയബാലന്‍ മാസ്റ്റര്‍, സെക്രട്ടറി വി ചന്ദ്രന്‍, ചെങ്ങളായി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ പി അനിത, മെമ്പര്‍ സെക്രട്ടറി എസ് സ്മിത, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!