മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ നാളെ തുറക്കും: ജാഗ്രതാ നിര്‍ദേശം

കോട്ടയം: മഴ കനക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ മലങ്കര ഡാമിന്‍റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് 40 സെ.മി. കൂടി ഉയര്‍ത്തും. നിലവില്‍ 20 സെ.മി. വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ 23.73 കുമെക്സ് അധികജലം പുറത്തേക്ക് ഒഴുകും. തൊടുപുഴ, മൂവാറ്റുപുഴ പുഴകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയ്ക്കുള്ള സാധ്യത മുന്‍നി‍ര്‍ത്തി സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെല്ലോ അല‍ര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് തുടങ്ങി ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അല‍ര്‍ട്ട് ബാധകമാണ്.

error: Content is protected !!